ന്യഡൽഹി: ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി രാജ്യം. ഇന്ത്യയിലെ ജിഎസ്ടി വരുമാനം ഏപ്രിൽ മാസം 1.87 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ആദ്യമായാണ് ഒരൊറ്റമാസം കൊണ്ട് ഇത്രയും ഉയർന്ന ജിഎസ്ടി വരുമാനം ലഭിക്കുന്നത്. 12 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയത്.
68.228 കോടി രൂപ ഈ വർഷം ഏപ്രിൽ 20ന് മാത്രം ജിഎസ്ടി വഴി എത്തി. ജിഎസ്ടി വരുമാന ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, 3010 കോടി രൂപയാണ് കേരളത്തിലെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം. കഴിഞ്ഞ ഏപ്രിലിൽ ഇത് 2689 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ച ഇത്തവണ ഉണ്ടായിട്ടുണ്ട്.

