സമയപരിധി ലംഘിച്ചു; എ.ആര്‍ റഹ്മാന്റെ മെഗാ ഷോ പാതിവഴിയില്‍ നിര്‍ത്തിച്ച് പോലീസ്‌

ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മെഗാ ഷോ കര്‍ക്കശമായ സമീപനം സ്വീകരിച്ച് പൂനെ പോലീസ് പാതിവഴിയില്‍ നിര്‍ത്തി. ഇതോടെ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് പ്രേക്ഷകരെയും ആരാധകരെയും നിരാശരാക്കി.

ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. രാജ്ബഹാദൂര്‍ മില്ലിന് സമീപമുള്ള വിശാലമായ ഓപ്പണ്‍ എയര്‍ വേദിയില്‍ ആയിരക്കണക്കിന് ആരാധകരുമായി 30 വര്‍ഷത്തിലേറെ നീണ്ട സംഗീത യാത്രയില്‍ റഹ്മാന്റെ ചില മുന്‍നിര രാഗങ്ങള്‍ക്കൊപ്പം പാടുകയും ആടിക്കൊണ്ടും നൃത്തം ചെയ്യുകയും ചെയ്തു.

എന്നാല്‍, രാത്രി 10 മണിയോടെ, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഇരുണ്ട സ്റ്റേജില്‍ ടോര്‍ച്ച് വീശുകയും സിഗ്‌നല്‍ നല്‍കുകയും ചെയ്തു. അനുവദനീയമായ സമയപരിധി കവിഞ്ഞതിനാല്‍ ഷോ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു.