‘സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ എവിടെയും സിനിമ നടത്തും’; കേരള സ്റ്റോറിയെ പിന്തുണച്ച് കെ. സുരേന്ദ്രന്‍

കോഴിക്കോട്: വിവാദമായ ‘ദി കേരള സ്റ്റോറി’ സിനിമക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

‘സിനിമയെ സിനിമയായി കണ്ടാല്‍ പോരെ? കക്കുകളി നാടകം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറയുന്നവര്‍ സിനിമയെ എതിര്‍ക്കുന്നത് എന്തിനാണ്? സംഘപരിവാര്‍ സാന്നിധ്യം സിനിമയില്‍ ഇല്ല. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ എവിടെയും സിനിമ നടത്തും. അത് ഡി.വൈ.എഫ്.യുടെ ഓഫീസില്‍നിന്നല്ല, യൂത്ത് ലീഗിന്റെ ഓഫീസില്‍ നിന്നുമല്ല. അത് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് കൊടുക്കുന്നത്. മറ്റുസിനിമകളും നാടകങ്ങളുമെല്ലാം വന്നപ്പോള്‍ അതെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എന്തിനാണ് വരുന്നതെന്ന് അറിയാനാണ് ഞങ്ങളും കാത്തിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.