ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. അരിക്കൊമ്പനെ മയക്കുവെടിവച്ച സിമന്റ് പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
അരിക്കൊമ്പനൊപ്പം ഉണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലയ്ക്ക് സമീപം എത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ചക്കക്കൊമ്പനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. പത്ത് ആനകൾ പ്രദേശത്തുണ്ടെന്നാണ് വിവരം. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്.

