രാജ്യത്ത് പഞ്ചസാരയുടെ ഉത്പാദനം കുറയുന്ന പശ്ചാത്തലത്തില്‍ പഞ്ചസാര കയറ്റുമതി നിര്‍ത്തിവയ്ക്കാനൊരുങ്ങി ഇന്ത്യ. ധനമന്ത്രി നിര്‍മലാ സീതാരാമന്, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരടങ്ങുന്ന പാനല്‍ ഏപ്രില്‍ 27 ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
‘രാജ്യത്തിന്റെ നിലവിലെ ആവശ്യത്തിനുള്ള 275 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതി ചെയ്ത് രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല’- മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2022-23 ലെ ഒക്ടോബര്‍-സെപ്റ്റംബര്‍ കാലത്ത് 327 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉല്പാദിപ്പിക്കാന് സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 359 ലക്ഷം ടണ്‍ ആയിരുന്നു.

