ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് ആശംസ അറിയിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം തുടങ്ങിയ ലക്ഷ്യങ്ങൾ ഉദ്ദേശിച്ച വിജയം നേടിയെന്ന് ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. നൂറാം എപ്പിസോഡിനുള്ള അഭിനന്ദന കുറിപ്പിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
2014 ഒക്ടോബർ 3 ലാണ് ഈ മൻ കി ബാത്ത് പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. അതേസമയം, മൻ കി ബാത്ത് നൂറാം എപ്പിസോഡിനുനബന്ധിച്ച് പ്രത്യേക നാണയവും സ്റ്റാംപും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയിരുന്നു. നൂറ് രൂപയുടെ നാണയമാണ് അമിത് ഷാ പുറത്തിറക്കിയത്. മൻ കി ബാത്തിൽ ചർച്ചയായതിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികമായ വിഷയങ്ങളാണ്. 15 ൽ അധികം തവണ കേരളം മൻ കി ബാത്തിൽ ചർച്ച ചെയ്യപ്പെട്ടുണ്ട്. കേരളത്തിലെ പല വ്യക്തിത്വങ്ങളും ഇതുവഴി രാജ്യശ്രദ്ധ നേടുകയും ചെയ്തു.

