ഡല്‍ഹി: ബ്രിജ്ഭൂഷണ് ചരണ്‍ സിംഗിനെതിരെ ലൈംഗികാരോപണമുയര്‍ത്തി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കപില്‍ ദേവടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.
ഗുസ്തിക്കാര്‍ക്ക് എന്നാണ് നീതി ലഭിക്കുകയെന്ന ചോദ്യമാണ് കപില്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും സോഷ്യല്‍ മീഡിയയിലൂടെ ഗുസ്തിക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചു. നീരജ് ചോപ്രയും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമരം ചെയ്യുന്നത് അച്ചടക്കലംഘനവും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണെന്ന ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് പ്രസിഡന്റ് പി.ടി ഉഷയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കായിക രംഗത്തെ പ്രമുഖര്‍ ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായെത്തിയത്.

