തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് ഇന്ന്

ഞായറാഴ്ച നടക്കുന്ന തൃശൂര്‍ പൂരത്തിനു മുന്നോടിയായുളള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ണിക്ക്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും.

അതേസമയം, സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കെ-റെയിലും വന്ദേഭാരതും മാനത്ത് തെളിയും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും.