ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് കൂടിക്കാഴ്ച്ചയിൽ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറ അതിർത്തിയിലെ സമാധാനമാണെന്ന് രാജ്‌നാഥ് സിങ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. അതേസമയം, ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിൽ ഖസാക്കിസ്ഥാൻ, ഇറാൻ, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച്ചകളെല്ലാം നടന്നത്.