ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ കർണാടക സന്ദർശനം. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വര ജയന്തി ആഘോഷങ്ങളിലും രാഹുൽ പങ്കെടുക്കും.
സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സത്യം പറഞ്ഞതിന്റെ പേരിലാണ് ചിലർ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗഡഗ്, ബിൽഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികൾ ബസവജയന്തി ആഘോഷങ്ങളിൽ രാഹുലിനൊപ്പം പങ്കെടുത്തു.
അതേസമയം, കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. ബിജാപൂരിൽ രാഹുൽ റോഡ് ഷോയും നടത്തി.

