ആധാര്‍ നഷ്ടപ്പെട്ടോ? ആശങ്ക വേണ്ട

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുകയോ ജനസേവാ കേന്ദ്രങ്ങളില്‍ തിരക്കൊഴിയുന്നത് കാത്തിരിക്കുകയോ വേണ്ട എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നെറ്റ് സൗകര്യം കൃത്യമായി വിനിയോഗിച്ചാല്‍ നിങ്ങളുടെ വീട്ടിലേയ്ക്ക് തന്ന പുതിയ ആധാര്‍ എത്തിച്ച് നല്‍കുന്ന സൗകര്യം നിലവിലുണ്ട്. എടിഎം കാര്‍ഡുകള്‍ക്ക് സമാനമായ പിവിസി കാര്‍ഡുകളും ചെറിയൊരു തുക അടച്ചാല്‍ സ്വന്തമാക്കാവുന്നതാണ്.

യുഐഡിഎഐ നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനം വഴി 50 രൂപ മുതല്‍മുടക്കില്‍ ക്യൂ ആര്‍ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് അവശ്യ വിവരങ്ങളടങ്ങിയ പിവിസി കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി

•യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക?

•മൈ ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക

•12 അക്ക ആധാര്‍ നമ്ബറും സുരക്ഷാ കോഡും നല്‍കുക

•ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ വരുന്ന ഒടിപി നല്‍കുക

•പ്രിവൂ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക

•നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് 50 രൂപ ഫീ അടക്കുക

•പിവിസി കാര്‍ഡ് സ്പീഡ് പോസ്റ്റ് വഴിവീട്ടില്‍ എത്തിക്കുന്നതായിരിക്കും.

ഓഫ്ലൈനായി അപേക്ഷിക്കാനായി അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആധാര്‍ വിട്ടിലെത്തിക്കുന്നതായിരിക്കും.