രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ കൂടുന്നു

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേര്‍ക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അതേസമയം, നിലവില്‍ സജീവ കേസുകളുടെ എണ്ണം 65,286 ആയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച 10,827 പേര്‍ രോഗമുക്തി നേടി. കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും നിലവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.