ടേക്ക് ഡൗണ്‍ ടൂള്‍; പുതിയ ഫീച്ചറുമായി മെറ്റ

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി പുതിയ ഫീച്ചറുമായി മെറ്റ. ടേക്ക് ഡൗണ്‍ ടൂള്‍ എന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവര്‍ പതിനെട്ട് വയസ് തികയുന്നതിന് മുമ്ബ് എടുത്ത അര്‍ദ്ധ-നഗ്‌ന ചിത്രങ്ങളുള്‍പ്പെടെ ഈ സംവിധാനത്തിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം തന്നെ ഹിന്ദി ഭാഷയില്‍ ടൂള്‍ ലഭ്യമാക്കും. ഉടന്‍ തന്നെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാകുമെന്ന് കമ്ബനി അറിയിച്ചു.

ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടെത്തുക. ഹാഷ് വാല്യു ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാവിയില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിക്കുന്നതും തടയാന്‍ സാധിക്കും.