തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിൻ സർവ്വീസിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ.
ഒരുക്കങ്ങൾ വിലയിരുത്താനായി തിരുവനന്തപുരത്തെത്തിയ ദക്ഷിണ മേഖല റെയിൽവെ ഡിവിഷണൽ മാനേജർ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ എറ്റെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരന്ദ്രമോദി ഏപ്രിൽ 25 ന് കേരളത്തിലെത്തുമ്പോൾ വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.

