തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിന്റെ തലേദിവസം മലയാളി കുടിച്ചു തീർത്തത് 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. ശനിയാഴ്ച്ച ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 87 കോടി രൂപയുടെ വിദേശ മദ്യമാണ്. മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ളത് ചാലക്കുടിയാണ്.
65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് ചാലക്കുടി ഷോപ്പിൽ നടന്നത്. രണ്ടാം സ്ഥാനത്ത് നെടുമ്പാശേരിയാണ്. ഇവിടെ 59.12 ലക്ഷത്തിന്റെ വിൽപ്പന നടന്നു. ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെ വിൽപ്പനയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ വിൽപ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വിൽപ്പനയും നടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മദ്യവിൽപ്പനയിൽ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 73.72 കോടി രൂപയുടെ വിൽപ്പന കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ നടന്നു.

