മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ ചോദ്യങ്ങളുമായി കെ.ടി ജലീല്‍ എംഎല്‍എ. ആക്രമണത്തിന് പിന്നില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോയെന്നും, ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് പ്രതി കോഴിക്കോട് എത്തിയതെന്നും ജലീല്‍ ചോദ്യമുന്നയിച്ചു.
ജലീലിന്റെ വാക്കുകള്‍
‘ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് ‘കോഴിക്കോട്ടെത്തിയത്’? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍? കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രൈന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ? സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം? വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?’

