ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് മുന്‍ മന്ത്രി എം.എം മണി.
എം.എം മണിയുടെ വാക്കുകള്‍
‘കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ശല്യക്കാരനായ ആന അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. അതിനെ മാനിക്കുകയും സ്വാഗതം ചെയ്യുകയുമാണ്. ഇതിന്റെ പേരില്‍ പ്രകടനവും ആഹ്ളാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറയുന്നത് ശരിയല്ല. അതിവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവര്‍ അനുഭവിക്കട്ടെ. ഇതൊന്നുമല്ലാതെ വേറെ പേംവഴിയില്ല. ഈ മൃഗങ്ങളെയൊക്കെ കൊല്ലാന്‍ പറ്റോ? ഇവിടുന്ന് ശല്യമൊഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വനമാണവിടെ, നിബിഡവനം. നല്ല കാര്യം. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടു.’

