ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മധ്യപ്രദേശ്: ഇന്‍ഡോറില്‍ പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങിയതില്‍ പതിനെട്ടു പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്ക് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടതിനാല്‍ പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറുകയാതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം. കിണറില്‍ നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിനിടെ, രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ തീപ്പിടിത്തമുണ്ടായി. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ക്ഷേത്ത്രിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.