18 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് കമ്ബനിയുടെ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ലൈസന്‍സിങ് അതോറിറ്റി റദ്ദാക്കി.
മാരിയോണ്‍ ബയോടെക് നിര്‍മിച്ച ഉീസ1 എന്ന സിറപ്പാണ് കഴിഞ്ഞ ഡിസംബറില്‍ കുട്ടികളെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ മാരിയോണ്‍ ബയോടെക്കില്‍ നിന്നു കണ്ടെടുത്ത സിറപ്പില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചണ്ഡിഗഡിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് മരുന്നു കമ്ബനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.

