നിയമസഭയിലെ കയ്യാങ്കളി; കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

കൊച്ചി: കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ. നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം ചേരുക. നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കറും നിയമസഭാ സെക്രട്ടറിയും കൂടിയാലോചന നടത്തിയിരുന്നു. ഇതിന് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്.

ഇന്ന് നിയമസഭയിൽ നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. പ്രതിപക്ഷവും യോഗത്തിൽ പങ്കെടുക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇന്ന് ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു എന്ന ആരോപണവും പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നുണ്ട്.