തിരുവനന്തപുരം: കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയി. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, എല്ലാവരും ഇൻഫ്‌ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോ?ഗമെന്നും ആരോഗ്യവിദഗ്ധനും മുൻ കോവിഡ് നോഡൽ ഓഫീസറുമായ അമർ എസ്.ഫെറ്റിൽ അറിയിച്ചു.
രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുന്നതാണ് നല്ലത്. എല്ലാവരും മാസ്‌ക് ഉപയോഗം ശീലമാക്കണം. രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
H3N2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളും നേരിടാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ശ്വാസകോശസംബന്ധ അസുഖങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ സ്ഥിരീകരിക്കുന്ന രോഗികളുടെ അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. പനി, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, ഛർദി, ഓക്കാനം, വയറിളക്കം എന്നിവയാണ് H3N2 ന്റെ രോഗലക്ഷണങ്ങൾ.

