കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെത് കലാപ ആഹ്വാനം: ഐഎംഎ

കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെത് കലാപ ആഹ്വാനമെന്ന് ഐഎംഎ. ‘ഗണേഷ് കുമാര്‍ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും ”പഞ്ചാബ്” മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍ എ കെ ബി ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്’- ഐഎംഎ ചൂണ്ടിക്കാട്ടി.

‘ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഗണേഷ് കുമാര്‍ എംഎല്‍എക്കും കൂടി ആയിരിക്കും. കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നല്‍കും’- ഐ എം എ വ്യക്തമാക്കി.

അതേസമയം, രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്നായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശം.