ബ്രഹ്മപുരം തീപ്പിടിത്തം: കേന്ദ്ര ഇടപെടല്‍ വേണം; കത്തയച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കേന്ദ്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കത്തിന്റെ ഉള്ളടക്കം

‘പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയക്കണം. മാലിന്യ പ്ലാന്റിന് തീപിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കൊച്ചിക്കാര്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്‌നി പര്‍വ്വതത്തിന് പുറത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവച്ചതാണോയെന്ന സംശയം കൊച്ചിക്കാര്‍ക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാലിന്യനിര്‍മ്മാര്‍ജന കരാറിന്റെ മറവില്‍ വലിയ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കുമാണ് ഇതിന്റെ കരാര്‍ ലഭിച്ചത്. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാര്‍ അനുഭവിക്കുന്നത്.’