മലപ്പുറം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവന
നൽകുന്നത് നല്ല കാര്യമാണെന്നും പികെ കുഞ്ഞാലിക്കുട്ടി. കോവിഡ് പ്രതിസന്ധിയെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് എല്ലാ പിന്തുണയും പ്രതിപക്ഷം നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യുഡിഎഫിന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം.
കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്.ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ ‘പൊളിറ്റിക്കൽ മൈലേജി’ൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാര്യത്തിൽ വലിയ വീഴ്ച അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിന്‍റെ പരിണിത ഫലം ആണ് ഇന്ന് അനുഭവിക്കുന്നത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യണം. അതിന് പ്രതിപക്ഷത്തിെൻറ പൂർണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവനകൾ നൽകുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.