ഉമ തോമസിന്റെ ആരോ​ഗ്യനില തൃപ്തികരം വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലന്നും . ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെന്നും എന്നാലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു . തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു . അപകടം നടന്ന് 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.