ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമാണ് ദേശീയ പുരസ്‌കാരം എന്ന് നടി നിത്യ മേനോൻ. ജീവിതത്തിലെ സുപ്രധാന നിമിഷമാണിതെന്ന് താരം പ്രതികരിച്ചു. വളരെയധികം അത്ഭുതകരമായി തോന്നുന്നു. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ ഉണ്ട്. ഇതുവരെ ചെയ്ത സിനിമകൾക്ക് എല്ലാമുള്ള അംഗീകാരം ആയിട്ടാണ് ഈ പുരസ്‌കാരത്തെ കാണുന്നത്. അതുകൊണ്ട് സന്തോഷം മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കി. ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.
തനിക്ക് ലഭിച്ച ഈ പുരസ്‌കാരം തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ടീം അംഗങ്ങൾക്കും സഹതാരങ്ങൾക്കും സമർപ്പിക്കുന്നതായും നിത്യ മേനോൻ കൂട്ടിച്ചേർത്തു.
തിരുച്ചിത്രമ്പലം എന്ന സിനിമയ്ക്കാണ് നിത്യ മേനോന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ധനുഷാണ് ചിത്രത്തിൽ നായകനായി എത്തിയത്. പ്രകാശ് രാജ്, ഭാരതീ രാജാ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മിത്രൻ ആർ ജവഹർ സംവിധാനം നിർവഹിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി.

