ബാബുരാജ് അമ്മസംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണം; ശ്വേത മേനോൻ

കൊച്ചി: നടൻ ബാബുരാജ് അമ്മ താരസംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ. ബാബു രാജിനെതിരെ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

താനിപ്പോൾ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. ആരായാലും മാറി നിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ ജൂനിയർ എന്നോ സീനിയർ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കിൽ മാറിനിന്നേ പറ്റൂവെന്ന് നടി അറിയിച്ചു.

അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.