ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 പേർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. രുദ്രപ്രയാഗിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 10 പേർ മരണപ്പെട്ടു. 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രുദ്രപ്രയാഗിലെ റെയ്‌ത്തോളിയിൽ ഋഷികേശ്ബദ്രിനാഥ് ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കൊക്കയിലേക്ക് വീണ ട്രാവലർ അളകനന്ദ നദിയിൽ പതിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. ജില്ലാ കളക്ടർക്കാണ് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.