ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ വിവോ. ടി ത്രീ സീരീസിൽ വിവോ ടിത്രീ ലൈറ്റ് ഫൈവ് ജിയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ജൂൺ 27 നായിരിക്കും വിവോ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്. 12000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വില.
മീഡിയാടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക. ഡ്യുവൽ സോണി എഐ കാമറയും ഫോണിൽ ഉണ്ടാകും. സെക്കൻഡറി ഷൂട്ടറിനൊപ്പം 50 എംപി എഐ ഷൂട്ടർ ഫോണിലുണ്ട്. ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഫോൺ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
50എംപി പ്രധാന കാമറയും 2എംപി ഡെപ്ത് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് വിവരം. 120Hz വരെ റിഫ്രഷ് റേറ്റുള്ള ഒരു എൽസിഡി ഡിസ്പ്ലേയായിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത.

