ഇനി ഗെയിമും കളിക്കാം; Playables ഫീച്ചർ വികസിപ്പിക്കാൻ യൂട്യൂബ്

‘Playables’ ഫീച്ചർ വികസിപ്പിക്കാൻ യൂട്യൂബ്. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ് ഫോമുകളിൽ ഉടനീളം ഫീച്ചർ വർധിപ്പിക്കാനാണ് യുട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബിൽ ഉപയോക്താക്കൾക്ക് ഗെയിം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യൂട്യൂബിലൂടെ ലൈറ്റ് വെയിറ്റ് ഗെയിമുകൾ ആളുകൾക്ക് ആസ്വദിക്കാനുള്ള പ്ലാറ്റ് ഫോമിന്റെ പുതിയ ഓഫറാണ് യൂട്യൂബ് Playables.

ഈ ഗെയിമുകൾ യൂട്യൂബ് മൊബൈൽ ആപ്പുകളിലും ഡെസ്‌ക്ടോപ്പ് വെബ് പതിപ്പിലും ആക്‌സസ് ചെയ്യാം. ഇതിനായി അധിക ഡൗൺലോഡുകളോ ഇൻസ്റ്റാളേഷനുകളോ ആവശ്യമില്ല. യൂട്യൂബ് കൂടുതൽ ആകർഷകമാക്കാനാണ് ഇത്തരത്തിലൊരു അപ്‌ഡേഷന് കൊണ്ടുവരുന്നതെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

യൂട്യൂബ് പ്ലേഏബിൾസിൽ 75-ലധികം ഗെയിമുകൾ യൂട്യൂബ് വാഗ്ദാനം ചെയ്യുന്നു. ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ഗേമുകളായ ‘ആംഗ്രി ബേർഡ്‌സ് ഷോഡൗൺ,’ ‘കട്ട് ദി റോപ്പ്’, ‘ട്രിവിയ ക്രാക്ക്’ തുടങ്ങിയ ഗെയിമുകളൊക്കെ ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. ഗെയിമുകളെ ആക്ഷൻ, സ്പോർട്സ്, ബ്രെയിൻ & പസിൽ, ആർക്കേഡ്, ആർപിജി & സ്ട്രാറ്റജി, ബോർഡ് & കാർഡ്, ട്രിവിയ & വേഡ്, സിമുലേഷൻ എന്നിങ്ങനെ തരം തിരിച്ചാണ് കാണാൻ കഴിയുക.