ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറാകട്ടെയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. ‘‘ മധ്യനിരയിൽ ഇപ്പോൾ സൂര്യകുമാർ യാദവുണ്ട്. സഞ്ജുവും സൂര്യയും തമ്മിൽ ഒരു മത്സരം ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.
സഞ്ജു തീർച്ചയായും ഒരു ടോപ് ഓർഡർ ബാറ്ററാണ്. സൂര്യ നാലോ, അഞ്ചോ ആയൊക്കെയാണു കളിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററായും നിങ്ങൾക്കു സഞ്ജു സാംസണെ കാണാന്‍ സാധിക്കും.’’ എന്നാണ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞത്.

