ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ ശ്രീലങ്ക ഔദ്യോഗിക തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി

കൊളംബോ: കേരളത്തിലെ ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ ശ്രീലങ്ക ഔദ്യോഗിക തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പ്രതിവർഷം 15,000-ത്തിലധികം ശ്രീലങ്കൻ തീർത്ഥാടകർ ശബരിമല സന്ദർശിക്കുന്ന സാഹചര്യവും, ഇരുരാജ്യങ്ങളിലുമുള്ള പഴക്കം ചെന്ന മതബന്ധവുമാണ് സർക്കാരിനെ ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. “കേരളത്തിലെ പ്രസിദ്ധമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി ശ്രീലങ്കൻ ഭക്തർ എത്തുന്നുണ്ട്,” എന്ന് ലങ്കൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.