വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട മാർപ്പാപ്പ ഫ്രാൻസിസ് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി. ഇതിനിടെ വത്തിക്കാൻ മാർപ്പാപ്പയുടെ മരണപത്രം പുറത്തിറക്കി. തന്റെ അന്ത്യവിശ്രമസ്ഥലം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുൻ മാർപ്പാപ്പമാരിൽ പലരും വിശ്രമിച്ചിരിക്കുന്ന സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലല്ലാതെ വേണമെന്ന് അവരുടെ ആഗ്രഹം.
ശവകുടീരത്തിൽ ലാത്തിൻ ഭാഷയിൽ “Franciscus” എന്ന് മാത്രം എഴുതണമെന്ന്, മറ്റ് അലങ്കാരങ്ങൾ ഒഴിവാക്കണമെന്നും മരണം മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കാണ് ഇന്നലെ മുതൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കാർഡിനാൾ കെവിൻ ഫെറെൽ നേതൃത്വം നൽകി.
മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിന് കാരണമെന്ന് അതിൽ വ്യക്തമാക്കുന്നു. ഇന്ന് വത്തിക്കാനിൽ കാർഡിനാൾമാരുടെ യോഗം ചേരുന്നുണ്ട്. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കും.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05-ന് മാർപ്പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി ചികിത്സയ്ക്കുശേഷം കഴിഞ്ഞ മാസം 23നാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയത്. 2013 മാർച്ച് 13-ന്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന്, ഫ്രാൻസിസ് മാർപ്പാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്ക സഭയുടെ 266-ാമത് മാർപ്പാപ്പ ആയിരുന്നു അദ്ദേഹം, കൂടാതെ ആദ്യലാറ്റിനമേരിക്കക്കാരനായിരുന്നു .
ജന്മനാമം ഹോർഗേ മരിയോ ബർഗോളിയോ ആയിരുന്ന അദ്ദേഹം മാർപ്പാപ്പയായപ്പോൾ ‘ഫ്രാൻസിസ്’ എന്ന പേരാണ് സ്വീകരിച്ചത് — കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ആ പേര് മാർപ്പാപ്പ പദവിക്ക് സ്വീകരിക്കപ്പെട്ടത്. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച്അദ്ദേഹം അതിഥിമന്ദിരത്തിലെ സാധാരണ മുറിയിലാണ് താമസമാക്കിയിരുന്നത്. ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാവർക്കും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യുദ്ധങ്ങളെ നന്മ-തിന്മ ആയി തിരിച്ചറിയരുതെന്ന് വിശ്വസിച്ചു. സഭയുടെ മൂല്യങ്ങളും ആധുനിക ലോകത്തെ അതിന്റെ പ്രസക്തിയും അദ്ദേഹം ഉറച്ച നിലപാടിലൂടെ വിളിച്ചുപറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.