റിസർച്ച് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം.

പ്രായപരിധി 35 വയസ്, അപേക്ഷകൾ ജൂൺ 20 വൈകിട്ട് 5നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in.

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 22നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രിഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 21 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി https://bit.ly/4ef4EV6 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.