തിരുവനന്തപുരം: വഞ്ചിയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ‘ജനം ടിവി’യിലെ മാധ്യമപ്രവർത്തകരെയാണ് സിപിഎം മുൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വനിതാ റിപ്പോർട്ടറെ അധിക്ഷേപിക്കുകയും ക്യാമറമാനിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ പൊലീസ് കേസെടുക്കണമെന്നും നേതാക്കൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം പാർട്ടി നേതൃത്വം തയാറാകണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

