ലോക സൗന്ദര്യമത്സരം: വേദിയാകാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ലോക സൗന്ദര്യം മത്സരത്തിന് ഇന്ത്യ. ന്യൂഡൽഹിയും മുംബൈയുമാണ് ലോക സൗന്ദര്യ മത്സരത്തിന് വേദിയാകുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ലോക സൗന്ദര്യ മത്സരത്തിന് വേദി ആകാൻ ഒരുങ്ങുന്നത്. മിസ് വേൾഡ് മത്സരത്തിന്റെ ചെയർമാൻ  ജൂലിയ മോർലയാണ് ഇക്കാര്യം അറിയിച്ചത്.

 ആവേശം നിറഞ്ഞുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ അഭിമാനത്തോടെ തങ്ങൾ പ്രഖ്യാപിക്കുകയാണ്. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശക്തികരണത്തിന്റെയും ആഘോഷം ഇതാ നിങ്ങളെ കാത്തിരിക്കുന്നു. മനോഹരമായ യാത്രയ്ക്കായി തയ്യാറെടുത്തോളൂവെന്ന് മിസ് വേൾഡ്  മത്സരത്തിന്റെ  എക്സ് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മിസ്സ് വേൾഡ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ അരങ്ങേറുന്നത് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആണ്. മാർച്ച് 9 ന് രാത്രി 7. 30 മുതലാണ് മത്സരം ആരംഭിക്കുന്നത്. രാത്രി 10.30 ന് മത്സരം അവസാനിക്കും.

കഴിഞ്ഞതവണ പോളണ്ടിൽ ലോക കിരീടം എത്തിച്ച കരോലിനാ ബിലാവസ്‌ക പുതിയ വിജയിയെ ലോകകിരീടം അണിയിക്കും.

 മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത്ത് എ പർപ്പസ് ചലഞ്ച് ഫെബ്രുവരി 21 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് നടക്കും. പരിപാടികളുടെ ഏകോപന ചുമതല ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ്.