മുംബൈ (മഹാരാഷ്ട്ര) : 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാകുമെന്നും 128 വർഷത്തിന് ശേഷം മൾട്ടി സ്‌പോർട്‌സ് മാമാങ്കത്തിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2028 ലെ ഇവന്റിൽ ബേസ്ബോൾ/സോഫ്റ്റ്ബോൾ,ക്രിക്കറ്റ് (ടി 20 ), ലക്രോസ്സേ (സിക്സസ്) , സ്ക്വാഷ്, ഫ്ലാഗ് ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളാണ് ഉൾപ്പെടുക.
2028 ലെ ഒളിമ്പിക് ഗെയിംസിന്റെ ലോസ് ഏഞ്ചൽസിലെ ഓർഗനൈസിംഗ് കമ്മിറ്റിയിൽ നിന്ന് ഈ ഗെയിമുകൾ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന 141-ാമത് ഐഒസി സെഷനിൽ അംഗീകരിച്ചു.
ക്രിക്കറ്റ് ഒരു പ്രാവശ്യം മാത്രം അതിന്റെ അരങ്ങേറ്റം1900-ലെ പാരീസ് ഒളിമ്പിക്‌സിൽ വെച്ച് നടത്തിയിരുന്നു,
മത്സരത്തിൽ ബ്രിട്ടൻ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിൽ കളിച്ചു. എന്നാൽ ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നിലവിൽ കളിക്കുന്നുണ്ട്. നിർദ്ദേശം വോട്ടിങ്ങിനു വെച്ചപ്പോൾ രണ്ട് ഐഒസി അംഗങ്ങൾ നിർദ്ദേശത്തെ എതിർക്കുകയും ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പുതിയ നിർദ്ദേശത്തെ പ്രോത്സാഹിപ്പിച്ച് നിത അംബാനിയെ പോലുള്ളവർ രംഗത്ത് വരുന്നുണ്ട്.

