ജാതി സെൻസെസിനെതിരല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ജാതി സെൻസെസിനെതിരല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസ് നടത്തുന്നെങ്കിൽ അത് പിന്നർക്കാ വിഭാഗക്കാർക്കും പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇപ്പോൾ നടന്ന പോകുന്നത് രാഷ്ട്രീയ കോലാഹലങ്ങളാണെന്നും പറഞ്ഞു.കണക്കുകൾ എടുത്ത് പെട്ടിയിൽ അടച്ചു വയ്ക്കുവാൻ വേണ്ടിയുള്ളതല്ലന്നും ജനസഖ്യനുപാതികമായി അധികാര സ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്നും വ്യക്തമാക്കി.എൻഎസ്എസ് നിലപാടും എസ്എൻഡിപി നിലപാടും ഒന്നല്ല. മാന്യമായി പ്രവർത്തനം നടത്തുന്ന വീണാ ജോർജിനെതിരെ നടത്തിയ ആക്ഷേപങ്ങൾ ആടിനെ പട്ടിയാക്കി,പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടാണ്. രാഷ്ട്രീയ ദേദമില്ലാതെ സഹകരണ മേഖലയിൽ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. സംഘടനകൾ തിരിച്ചു അണികളെ ഇളക്കി വിഴിഞ്ഞത്ത് യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ശരിയല്ല. ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിനു വിട്ടുവീഴ്ചകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.