ട്രിപ്പിള്‍ തലാഖ് ബില്ലിന്റെ ഒന്നാം വാര്‍ഷികം

ഒന്നാം വാര്‍ഷികം

ന്യൂഡല്‍ഹി : ട്രിപ്പിള്‍ തലാഖ് ബില്‍ പാസാക്കിയതിന്റെ ഒന്നാം വാര്‍ഷികം മുസ്‌ലീം വനിതാ അവകാശ ദിനമായി ആചരിക്കാന്‍ ബി.ജെ.പി. സ്ത്രീകളുടെ
ശാക്തീകരണത്തിനായുള്ള വലിയ നടപടിയായാണ് ഭരണകക്ഷിയായ ബിജെപി ട്രിപ്പിള്‍ ത്വലാഖ് ബില്‍ ഏര്‍പ്പെടുത്തിയത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ഇതിനെ ചരിത്രപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു.ഇന്ന് 2020 ജൂലൈ 31 ന് ഞങ്ങള്‍ ഇത് മുസ്ലിം വുമണ്‍ റൈറ്റ്സ്ഡേ (മുസ്ലീം വനിതാ അവകാശ ദിനം) ആയി ആഘോഷിക്കും. ട്രിപ്പിള്‍ തലാഖിന്റെ ദുഷിച്ച സമ്പ്രദായം അവസാനിപ്പിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് ലിംഗനീതിയും, അന്തസ്സും, സമത്വവും നല്‍കിയ ഇന്ത്യന്‍ ജനാധിപത്യത്തിലെ സുവര്‍ണ്ണ ദിനമായി ഈ ദിനം എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്. നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ട്രിപ്പിള്‍ തലാഖ് കേസുകളില്‍ 82% കുറവുണ്ടായതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചൂണ്ടിക്കാട്ടി സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ചരിത്ര നിമിഷത്തിന്റെ 1 വര്‍ഷം ഇന്ന് ഞങ്ങള്‍ ആഘോഷിക്കുന്നു, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹാദ് ജോഷി ട്വീറ്റ് ചെയ്തു.