ബര്‍ലിന്‍ : ചൈനയുടെ നടപടികളിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് ജര്‍മ്മനി ഹോങ്കോംഗിന് നല്‍കി വരുന്ന എല്ലാ ആയുധകയറ്റുമതിയും അവസാനിപ്പിച്ചു. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെയാണ് ജര്‍മ്മനിയുടെ നടപടി. ആയുധ കയറ്റുമതിക്കൊപ്പം മറ്റ് ചരക്കുകൈമാറ്റവും വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് അറിയിച്ചു. ചൈനയുടെ ആധിപത്യത്തിനെതിരെ യൂറോപ്പ് ഒറ്റ സ്വരത്തില്‍ പ്രതികരിക്കേണ്ട സമയമാണിതെന്നും ചൈനയെപ്പോലെയുള്ള ഒരു ശക്തിക്കെതിരെ അത്തരം സമീപനം മാത്രമാണ് ഇനി സ്വീകരിക്കാന്‍ സാധിക്കൂവെന്നും വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് പറഞ്ഞൂ. ജര്‍മ്മനിയെ സംബന്ധിച്ച് ഞങ്ങള്‍ ആദ്യ ചുവടുവച്ചു കഴിഞ്ഞു. മാത്രമല്ല ആയുധങ്ങള്‍ ഹോങ്കോഗിനെത്തിയാല്‍ അത് ചൈനയ്ക്ക് ലഭിക്കുന്നതിന് തുല്യമാണ്. ഒപ്പം വിവിധ സാങ്കേതിക ഉപകരണങ്ങളും ഇനി അയക്കുന്നില്ലെന്നും മാസ്സ് അറിയിച്ചു.
2020-07-29