തിരുവനന്തപുരം : കോവിഡ് വ്യാപന ആശങ്ക കൂട്ടി സംസ്ഥാനത്ത് കനത്ത മഴ. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 3000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുകയെന്നത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കനത്ത മഴയെത്തിയത്. ഇന്ന് തെക്കന്‍ ജില്ലകളിലാണ് മഴ പെയ്തത്. നാളെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ് . വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍, 60 വയസില്‍ കുടുതലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പ് എന്നിങ്ങനെ നാല് രീതിയിലുള്ള സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങള്‍ക്കും ദുരിതാശ്വാസക്യാമ്പുകള്‍ക്കും സ്ഥലം കണ്ടെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2020-07-29