മയാമി : അമേരിക്കയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിനിയായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യുവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയിലാണ് കണ്ടെത്തിയത്. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായ മെറിനും ഭര്‍ത്താവ് ഫിലിപും തമ്മില്‍ നാട്ടില്‍ വച്ച് വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂടാതെ ഫിലിപ് അമേരിക്കയിലേക്ക് മടങ്ങി. പിന്നാലെ മെറിനും കുഞ്ഞിനെ നാട്ടിലെ മാതാപിതാക്കളുടെ അടുത്താക്കി അമേരിക്കയിലേക്ക് പോയി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഫിലിപ്പ് കുത്തുകയും കാര്‍ ഇടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മെറിന്‍ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
2020-07-29