തിരുവനന്തപുരം : കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാതലത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് സാഹചര്യം വിലയിരുത്തിയത്. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ജില്ലയിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. നിയന്ത്രണങ്ങള്‍ക്കിടയില്‍ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയുണ്ടാകില്ലെന്നും, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രണവിധേയമായി ഇളവുകള്‍ നല്‍കാനാണ് ആലോചന. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള പ്രദേശങ്ങളിലും നിയന്ത്രണഇളവുകള്‍ ഉണ്ടാകില്ലെന്നും അവലോകനയോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
2020-07-28