തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും , ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍, രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനും തീരുമാനമുണ്ട്. ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. കടകള്‍ തുറക്കുന്ന സമയം ജില്ലാതലത്തില്‍ തീരുമാനിക്കും. മാത്രമല്ല, ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് കാബിനറ്റ് വിലയിരുത്തി.
2020-07-27