ന്യൂഡല്‍ഹി : വീണ്ടും ചൈനീസ് ആപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 275 ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് ആപ്പുകള്‍ക്കാണ് വിലക്ക് വീഴുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാര്‍ വാദം. പബ്ജി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയിലാണ്.
ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധസ്ഥാപനമാണ് പബ്ജിക്ക് പിന്നിലെങ്കിലും ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റർനെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്. അലിഎക്‌സ്പ്രസിന്റെ ഉടമസ്ഥതയും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ കൈയ്യിലാണ്.
2020-07-27