ന്യൂഡല്‍ഹി ; കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയൊരുക്കം. കോവിഡിനെ ഇന്ത്യയെ നശിപ്പിക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള പദ്ധതിയാണിട്ടിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐ എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ളിംങ്ങള്‍ കോവിഡ് വാഹകരാകണമെന്നും വിശ്വാസികള്‍ ജയിക്കാന്‍ പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിപ്പിക്കണമെന്നും ,അവിശ്വാസികളെ ഇല്ലാതാക്കണമെന്നും അതിനായി മുസ്ലീംങ്ങളോട് കൊവിഡ് വൈറസ് വാഹകരാകാനും ഇവര്‍ ആവശ്യപ്പെടുന്നു.’മുസ്ലീം അല്ലാത്തവരെ(കുഫാറുകള്‍), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകള്‍, കയറുകള്‍, വയറുകള്‍ എന്നിവ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക. കത്രിക, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും മറ്റുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ഇവരുടെ മാഗസിന്‍ പതിപ്പില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനോട് മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ മാഗസിന്റെ മുഖചിത്രമായി നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു എന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും കര്‍ണാടകയിലുമടക്കം ഐഎസ് സിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമാണ് ഐഎസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ പറയുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരരെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2020-07-27