ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ മൂന്ന് വന്‍കിട കോവിഡ് പരിശോധനാ ലാബുകള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ, മൂന്ന് വന്‍കിട കോവിഡ് പരിശോധന നടത്തുന്ന മൂന്ന് വന്‍കിട ലാബുകള്‍ തിങ്കളാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ലാബുകള്‍. കോവിഡ് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ ആരംഭിക്കാനും പരിശോധന – കണ്ടെത്തല്‍ – ചികിത്സ എന്ന നയം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് I.C.M.R പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പരിശോധനാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. പുതിയ ലാബുകള്‍ സ്ഥാപിച്ചും, നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ ശേഷി വര്‍ദ്ധിപ്പിച്ചും കോവിഡ് പരിശോധനാ സൗകര്യം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.