മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരത്തെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് മുന്‍ ഐടി സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ കസ്റ്റംസ് 9 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ഉദ്യോഗസ്ഥന് ശിവശങ്കറിനെ വീട്ടില്‍ എത്തി നോട്ടീസ് നല്‍കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ എന്‍ഐഎ കസ്റ്റഡി നാളെ അവസാനിക്കും.
2020-07-23