സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍

secratriate

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് തീവ്രവ്യാപനമുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മറ്റു സ്ഥലങ്ങളിലാണ് ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സങ്ങളിലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ക്രമീകരണമൊരുക്കും. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര ദുരന്ത നിവാരണ, തദ്ദേശ സ്വയംഭരണ നോര്‍ക്ക വകുപ്പുകളില്‍ പരമാവധി 50% ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. മറ്റ് വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ജീവനക്കാരെ നിയോഗിക്കും. ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി നിര്‍വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കും.