പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന വികാസ് ദുബെയുടെ വാഹനവ്യൂഹം അപകടത്തില്‍പെടുകയും രക്ഷപെടാന്‍ ശ്രമിച്ച ദുബെയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്നും അതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയായ വികാസ് ദുബെ ഇന്നലെയാണ് അറസ്റ്റിലായത്. ബിജെപി മന്ത്രി സന്തോഷ് ശുക്ലയെ പോലീസിന് മുന്നില്‍വച്ച് വെടിവച്ചുകൊന്നിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല.60 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ദുബെ.
2020-07-10